നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്.എം ലോധ. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തും. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കും. അവരുടെ സഹായവും സഹകരണവും വഴി തെറ്റായ അധികാരം നടപ്പാക്കുന്നത് ഇല്ലാതാക്കുമെന്നും ലോധ പറഞ്ഞു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങളും ജനങ്ങള്‍ ഉപയോഗിക്കും. ഇതിലൂടെ വിധിയെ സ്വാധീനിക്കാന്‍ ശ്രമിക്കും. ജുഡീഷ്യറിയിലെ അഴിമതിയെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കുമെന്നും ലോധ ചൂണ്ടിക്കാട്ടി.
Comments