ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. ബി.ജെ.പിക്ക് അംഗസംഖ്യയുണ്ടെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പറഞ്ഞതെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കണമെന്നും അതാണ് ജനങ്ങള്‍ക്ക് നല്ലതെന്നും വ്യാഴാഴ്ച ഷീല ദീക്ഷിത് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍ നിലപാട് തിരുത്തി ഷീല രംഗത്ത് വന്നത്. ഡല്‍ഹി മുഖ്യമന്ത്രിയാവാന്‍ ഇനി താല്പര്യമില്ല, പുതിയ തലമുറ അധികാരത്തിലെത്തണമെന്നും അവര്‍ പറഞ്ഞു.
ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിന് വേണ്ടി ഉദ്യോഗസ്ഥര്‍ സ്വീകരിച്ച മാര്‍ഗം ശരിയായിരുന്നില്ല. ഗവര്‍ണര്‍ സ്ഥാനം ഭരണഘടനാ പദവിയാണ്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഗവര്‍ണര്‍മാര്‍ സ്വയം രാജിവെക്കുന്ന തരത്തില്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും ഷീല ദീക്ഷിത് ആവശ്യപ്പെട്ടു.
Comments