കടുത്ത നിയമം; മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 25,000 രൂപ
Text Size
Story Dated: Sunday, September 14, 2014 08:05 hrs UTC
പുതിയ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട് ബില്ലിന്റെ കരട്.അലക്ഷ്യമായി വാഹനം ഓടിക്കുന്നതു മൂലം കുട്ടികള്‍ മരിക്കാനിടയായാല്‍ മൂന്നുലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷം വരെ തടവുശിക്ഷയും നല്കാന് ബില്ല് നിര്‍ദേശിക്കുന്നു. വാഹനങ്ങളുടെ രൂപകല്പനയിലെ അപാകതമൂലം അപകടമുണ്ടായാല്‍ 5 ലക്ഷം രൂപവരെയാകും പിഴ. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആദ്യം 25,000 രൂപ അല്ലെങ്കില്‍ മൂന്നുമാസം തടവ് ശിക്ഷയായിരിക്കും നല്‍കുക. മൂന്നുവര്‍ഷത്തിനുളളില്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ 50,000 രൂപയോ ഒരുവര്‍ഷം വരെ തടവോ ഇവ രണ്ടണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ഇതോടൊപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ ആജീവനാന്ത കാലത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ ആദ്യതവണ തന്നെ തടവും പിഴയും ലൈസന്‍സ് റദ്ദാക്കലും നടത്തും.
Comments