കോട്ടയം: വാഹനപരിശോധന നടത്തുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയാവണം പരിശോധന നടത്തേണ്ടത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുത്. പൊതു ജനങ്ങള്‍ക്ക് മതിപ്പുണ്ടാക്കുന്ന രീതിയിലാവണം പരിശോധനയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments