കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍. പാട്യം ആയുര്‍വേദ സൊസൈറ്റി പ്രസിഡന്റ് പ്രകാശനാണ് അറസ്റ്റിലായത്. വധക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ആളാണ് പ്രകാശന്. നേരത്തെ മുഖ്യപ്രതി വിക്രമന് കോടതിയില്‍ കീഴടങ്ങിയിരുന്നു.
മുഖ്യപ്രതി വിക്രമനോടൊപ്പം സെപ്റ്റംബര്‍ ഒന്നിന് പയ്യന്നൂര്‍ വരെ അനുഗമിച്ച പ്രകാശന് തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രകാശനെ നാളെ കോടതിയില്‍ ഹാജരാക്കും.
വിക്രമനുള്‍പ്പെടെ എട്ടുപേരാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്.എസ്.എസ് പ്രവര്ത്തകന് പ്രമോദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.
Comments