വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങള്‍ക്ക് അമിതഭാരമെന്ന് കെ.മുരളീധരന് എം.എല്‍.എ. ഇത് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇല്ളെങ്കില്‍ ജനം സര്‍ക്കാറിന് എതിരാവും. ചിലരുടെ വെള്ളമടി നിര്‍ത്താനായി ജനങ്ങളുടെ വെള്ളം കുടി മുട്ടിക്കരുതെന്നും മുരളി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളില്‍ നിന്ന് കോടികളുടെ കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളത്. ഇത് പിരിച്ചെടുത്ത് സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
Comments