ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരെ വിയ്യൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിയ്യൂരില്‍ ജയില്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
66 വിദേശ തടവുകാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 30ഓളം പേര് ശിക്ഷാ കാലാവധി കഴിഞ്ഞവരാണ്. ഇവരെ നാട്ടിലേക്ക് അയക്കണമെങ്കില്‍ അവരുടെ നാട്ടില്‍നിന്ന് ചില രേഖകള്‍ കിട്ടേണ്ടതുണ്ട്. അത് കിട്ടാത്തതു കൊണ്ടാണ് ഇവിടെ കഴിയേണ്ടി വരുന്നത്. തടവില്‍ തുടരേണ്ടി വരുന്ന അവസ്ഥക്ക് പരിഹാരമായാണ് വിയ്യൂരില്‍ പ്രത്യേകം സൗകര്യമൊരുക്കി മാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.
Comments