സി.ദിവാകരനെ സി.പി.ഐ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം ദിവാകരന് ദേശീയ കൗണ്‍സിലില്‍ തുടരും. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി അറിയിച്ചു. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ബെനറ്റ് എബ്രഹാം സി.പി.ഐ സ്ഥാനാര്‍ഥിയായതുമായി ബന്ധപ്പെട്ടാണ് ദിവാകരനെതിരെ പാര്‍ട്ടി നടപടി. പ്രശ്നത്തില്‍ ദിവാകരനെ നേരത്തെ സംസ്ഥാന നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ദിവാകരനെ ഒഴിവാക്കാന്‍ സി.പി.ഐ ദേശീയ യോഗത്തില്‍ തീരുമാനമായിരുന്നു. തനിക്കെതിരായ നടപടി ചര്‍ച്ചചെയ്യുന്ന സാഹചര്യത്തില്‍ സി. ദിവാകരന് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.
Comments