ഇന്ത്യക്ക് നാസയുടെ അഭിനന്ദനം
Text Size
Story Dated: Wednesday, September 24, 2014 08:08 hrs UTC
മംഗള്‍യാനിന്റെ ചൊവ്വാപ്രവേശത്തിലൂടെ ചരിത്രവിജയം കുറിച്ച ഇന്ത്യക്ക് നാസയുടെ അഭിനന്ദനം. ഞങ്ങള്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു നാസയുടെ പ്രതികരണം. ചുവന്ന ഗ്രഹത്തിന്റെ പഠനത്തിന് ചേര്‍ന്നതില്‍ എന്നായിരുന്നു നാസയുടെ ട്വീറ്റ്.ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ.
Comments