ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഹോക്കിയില്‍ ചൈനക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ വിജയം.
മത്സരത്തിന്‍െറ 19ാം മിനിട്ടില്‍ ചൈനയുടെ ലിയാങ് മിയുവാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഉണര്‍ന്നുകളിച്ച ഇന്ത്യ 23ാം മിനിട്ടില്‍ ഗോള്‍ മടക്കി. ജസ്പ്രീത് കൗറായിരുന്നു സ്കോറര്‍. എന്നാല്‍ രണ്ടു മിനിട്ടിന് ശേഷം ചൈന ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച മലേഷ്യയെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ തായ്ലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു.
Comments