സംസ്ഥാനത്തെ ഓട്ടോടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷകളുടെ അടിസ്ഥാനവാടക ഒന്നര കിലോമീറ്ററിന് 20 രൂപയായും ടാക്സി കാറുകളുടേത് അഞ്ച് കിലോമീറ്റര്‍വരെ 150 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഓട്ടോറിക്ഷകള്‍ക്ക് ഒന്നര കിലോമീറ്ററിനുശേഷം ഓരോ കി.മീറ്ററിനും 10 രൂപ വീതവും കാറുകള്‍ക്ക് അഞ്ച് കിലോമീറ്ററിനുശേഷം 15 രൂപ വീതവും നല്‍കണം. പുതുക്കിയ നിരക്ക് ഒക്ടോബര്‍ ഒന്നിന് നടപ്പാവും.
നിരക്ക് കൂട്ടാനായി ഓട്ടോടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വര്‍ധന നടപ്പാക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്മാറിയതായി കേരള മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് (െഎ.എന്‍.ടി.യു.സി) ഭാരവാഹികള്‍ അറിയിച്ചു.
Comments