മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്കാന് തീരുമാനമായതായി മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തുന്ന നില്‍പ്പ് സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
617 പേരാണ് 2003ലെ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഭൂരഹിതരെന്ന് കണ്ടെത്തിയ 447 പേര്‍ക്കാണ് ഒരേക്കര്‍ ഭൂമിയും വീട് നിര്‍മിക്കാന്‍ രണ്ടര ലക്ഷം രൂപ വീതവും പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുക. ഭൂമി വിതരണത്തെക്കുറിച്ച് ഒക്ടോബര്‍ ഒന്നിലെ മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച ഫയല്‍ തയ്യാറാക്കാന്‍ റവന്യൂവകുപ്പിനെ യോഗം ചുമതലപ്പെടുത്തി. സമരത്തില്‍ പങ്കെടുത്ത 51 കുട്ടികള്‍ക്കും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.
Comments