അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ചൊവ്വാ പര്യവേക്ഷണത്തിന്റെ വിജയത്തിൽ രാജ്യം തലയുയർത്തി നിൽക്കുന്ന അഭിമാന മുഹൂർത്തത്തിലാണ് മോദിയുടെ യു എസ് യാത്ര. മുഖ്യമന്ത്രി ആയിരിക്കെ ഗുജറാത്ത് വംശഹത്യയുടെ പേരിൽ ആരോപണ വിധേയനായപ്പോൾ വിസ നിഷേധിച്ച ലോകത്തിലെ മഹാശക്തി മോദിയെ വരവേൽക്കാൻ വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
Comments