മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മൊറയൂര്‍ സ്കൂള്‍ പടിക്കടുത്താണ് അപകടമുണ്ടായത്. വാതക ചോര്ച്ചയില്ളെന്ന് എ.ഡി.എം അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ സമീപത്തെ രണ്ട് സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മൊറയൂര്‍ വി.എം എച്ച്.എസ്.എസ്, ജി.എം എല്‍.പി.എസ് എന്നിവക്കാണ് അവധി നല്‍കിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു.
Comments