ഇന്ത്യയുടെ അഭിമാനദൗത്യമായ ‘മംഗള്‍യാന്റെ’ ആദ്യഫലം പുറത്തുവന്നു. മംഗള്യാന് എടുത്ത ചൊവ്വാ ഗ്രഹത്തിന്റെ പ്രഥമ ചിത്രം ഐ.എസ്.ആര്.ഒ പുറത്തു വിട്ടു. മംഗള്യാന് ഇന്നലെ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടത്. മംഗള്യാന് പകര്‍ത്തിയ അഞ്ചു ചിത്രങ്ങളില്‍ ഒന്നാണിത്. 7,300 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് ഐ.എസ്.ആര്.ഒ പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്തെ നിര്‍ണായക ചുവടുവെപ്പിലേക്ക് ബുധനാഴ്ചയാണ് രാജ്യം കാലെടുത്തുവെച്ചത്.
Comments