പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമെന്ന് മന്ത്രി കെ.സി ജോസഫ്. കേരളം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാൽ ആശങ്കകൾ അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഹരിത ട്രൈബ്യൂണലിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. റിപ്പോർട്ട് നടപ്പാക്കാൻ സമ്മർദം ചെലുത്തുമെന്നും കെ.സി ജോസഫ് വാർത്താലേഖകരോട് പറഞ്ഞു.അതേസമയം, പശ്ചിമഘട്ടം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയെ അംഗീകരിക്കില്ലെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇടുക്കി എം.പി ജോയ്സ് ജോർജ് വാർത്താലേഖകരോട് പറഞ്ഞു.
Comments