തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഈ മാസം 29ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് സമരസമിതി പറഞ്ഞു.
ഐ.എന്‍.ടി.യു.സി ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കില്‍ ഏര്‍പ്പെട്ടത്. ഇതിനകം ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചതിനാല്‍ ഐ.എന്‍.ടി.യു.സി സമരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടും സംയുക്ത തൊഴിലാളി യൂനിയന്‍ സമരം നടത്തിയത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്നലെ ഓട്ടോ, ടാക്സി നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഓട്ടോക്ക് മിനിമം 20 രൂപയും ടാക്സിക്ക് മിനിമം 150 രൂപയും ആയാണ് നിരക്ക് വര്‍ധിപ്പിച്ചത്.
Comments