പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സക്കായി സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. അതേസമയം, കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി തളളി.ബംഗളൂരുവില്‍ താമസിച്ച് ചികിത്സ നടത്താമെന്ന ഉറപ്പിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേരളത്തിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ജാമ്യം റദ്ദാക്കേണ്ടിവരുമെന്നും വ്യക്തമാക്കി. ബംഗളൂരുവില്‍ തന്നെ മഅ്ദനി ചികിത്സ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
Comments