ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പൂജാ അവധിക്കായി ഹൈകോടതി അടക്കുന്നതിനാല്‍ നിലവിലുള്ള സ്റ്റേ രണ്ടാഴ്ചത്തേക്ക് നീക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.ഈ കാലയളവില്‍ ബാര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ മറ്റുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജികളിലെ വാദം വ്യാഴാഴ്ച പൂര്‍ത്തിയായി.
Comments