ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യ ഒരു വെള്ളി മെഡല്‍ കൂടി ഉറപ്പിച്ചു. മലയാളി താരം ദീപിക പള്ളിക്കല്‍ അടങ്ങുന്ന ടീം വനിതാ ടീമിനത്തില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെമിയില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ തോല്പിച്ചത് (2-0). ആദ്യ മത്സരത്തില്‍ ജോഷ്ന ചിന്നപ്പ യൂനോക് പാര്‍ക്കിനെ മടക്കമില്ലാത്ത മൂന്ന് ഗെയിമുകള്‍ക്ക് തോല്പിച്ചപ്പോള് (11-6, 13-11, 11-8) ഒരു ഗെയിം കൈവിട്ടാണ് ദീപിക വിജയം സ്വന്തമാക്കിയത്. സ്കോര്‍: 11-4, 11-5, 8-11, 11-5).
Comments