വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ ജഡ്ജിമാര്‍ തുടരരുതെന്ന് ആര്.എം ലോധ
Text Size
Story Dated: Friday, September 26, 2014 04:44 hrs UTC
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ തുടരരുതെന്ന് ചീഫ് ജസ്റ്റിസ് ആര്.എം ലോധ. വിരമിച്ചതിന് ശേഷം രണ്ടുവര്‍ഷത്തേക്കെങ്കിലും ഭരണഘടനാപരമായ സ്ഥാനം വഹിക്കരുത്. ഇതിനായി നിയമഭേദഗതി വരുത്തണം. അതേസമയം, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ലോധ പറഞ്ഞു. ജുഡീഷ്യല്‍ നിയമന കമ്മിഷനോട് താല്പര്യമില്ല. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തിരഞ്ഞെടുക്കണമെന്നും ലോധ ഡല്‍ഹിയില്‍ പറഞ്ഞു. കേരള ഗവര്‍ണറായി ജസ്റ്റിസ് പി. സദാശിവം നിയമതിനായതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments