അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലത്തെി. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10നാണ് മോദി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലത്തെിയത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ മോദിയെ സ്വീകരിച്ചു. അതേസമയം, ഉന്നത അമേരിക്കന്‍ ഭരണാധികാരികളാരും സ്വീകരണത്തിന് എത്തിയില്ല.
എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് മോദി ന്യൂയോര്ക്കിലത്തെിയത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നായിരുന്നു യാത്ര. അമേരിക്കന്‍ പര്യടനത്തിനായി തിരിച്ച മോദി കഴിഞ്ഞദിവസം ഫ്രാങ്ക്ഫര്‍ട്ടില്‍ തങ്ങിയിരുന്നു. വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ അമേരിക്കയിലെ ഇന്ത്യക്കാര്‍ മുദ്രാവാക്യം വിളികളോടെയും വന്ദേമാതരം ആലാപനത്തോടെയും സ്വീകരിച്ചു. ശനിയാഴ്ച രാത്രി മോദി യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കും. പ്രസിഡന്റ് ബറാക് ഒബാമയുമായി അത്താഴവിരുന്ന് തിങ്കളാഴ്ചയാണ്. ന്യൂയോര്‍ക്കിലും വാഷിങ്ടണിലുമായി 50 ചടങ്ങുകളില്‍ മോദി പങ്കെടുക്കും.
Comments