അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ വിധിപ്രഖ്യാപനം കേള്‍ക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രത്യേക കോടതിയില്‍ ഹാജരായി. ഒരുമണിക്കൂര്‍ മുമ്പ് തന്നെ എത്തിയ പ്രത്യേക ജഡ്ജി ജോണ്‍ മൈക്കിള്‍ 11 മണിക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. പതിനെട്ടുകൊല്ലം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കോടതി വിധിപറയുന്നത്. വിധിപ്രഖ്യാപനം കര്‍ണാടകത്തില്‍നിന്നു മാറ്റാന്‍ ജയലളിത സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വത്തിന് കോടതിയില്‍ ഹാജരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോടതിയുടെ പുറത്ത് പോലീസും എഐഎഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
Comments