ഗ്യേയാങ് ആര്‍ച്ചറി ഫീല്‍ഡില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്പിച്ച് ഇന്ത്യന്‍ പുരുഷന്മാര് ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ സ്വര്‍ണമണിഞ്ഞു. പുരുഷന്മാരുടെ കോമ്പൗണ്ട് ഇനത്തില്‍ രജത് ചൗഹാന്, സന്ദീപ്കുമാര്‍, അഭിഷേക് വര്‍മ എന്നിവരടങ്ങിയ ടീമാണ് ലോക റെക്കോഡ് ജേതാക്കള്‍ക്കെതിരെ നേടിയ അട്ടിമറി ജയത്തോടെ സ്വര്‍ണമണിഞ്ഞത്. ഗെയിംസില്‍ ഇത് ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണ്. പരുഷന്മാരുടെ ഷൂട്ടിങ്ങില്‍ ജീത്തു റായിയുടെ വകയായിരുന്നു ഇന്ത്യയുടെ ആദ്യ സ്വര്‍ണം. കോമ്പൗണ്ട് ടീമിനത്തില്‍ ഇന്ത്യന്‍ വനിതകളും രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചു കൊണ്ട് വെങ്കലമണിഞ്ഞു. പൂര്വശ, തൃഷ്ണ, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീം ഇറാനെയാണ് തോല്പിച്ചത്. സ്കോര്‍: 224-217. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയിരുന്നു.
Comments