ജപ്പാനിലെ മൗണ്ട് കിസോ ഓണ്‍തേക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വതത്തിന്റെ തെക്കന്ചരിവിലൂടെ ഉച്ചക്ക് 12 മണിയോടെയാണ് ശക്തമായചാരപ്പുക ഉയര്‍ന്നതെന്ന് ജപ്പാന് മെട്രോളജികല് ഏജന്‍സി അറിയിച്ചു. പര്‍വതാരോഹകരായ ഏഴ് പേര്‍ക്ക് നിസ്സാരമായ പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അഗ്നിപര്‍വതത്തില്‍ നിന്നും ഉയരുന്ന ചാരപ്പുകയൊഴിവാക്കാനായി വിമാനങ്ങളുടെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments