തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ശിക്ഷിച്ച കോടതി വിധിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുമായി കേരളത്തിന് ബന്ധമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
അക്രമസാധ്യതയുള്ളതിനാല്‍ കെ.എസ്. ആര്.ടി.സിയടക്കം തമിഴ്നാട്ടിലേക്കുള്ള അന്യസംസ്ഥാന ബസ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കളയിക്കാവിള, ഇടുക്കി ജില്ലയിലെ കുമളി വരെയുമാണ് സര്‍വീസ് നടത്തുക. കോയമ്പത്തൂര്‍, മൂന്നാര്‍ റൂട്ടിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
Comments