തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം വിവാദമായി. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൈതമുക്ക് വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ കൈതമുക്കിലെ സന്തോഷാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് മന്ത്രിയെ തലപ്പാവ് അണിയിച്ചത്. കേരളാ പൊലീസിന്‍െറയും എന്‍.എസ്.ജി സുരക്ഷാ സന്നാഹത്തിന്െറയും സാന്നിദ്ധ്യത്തിലായിരുന്നു ഇയാളുടെ പ്രവൃത്തി.
ഇന്നലെ പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷമായിരുന്നു സംഭവം. ബി.ജെ.പി സംസ്ഥാന നേതാവ് എന്‍.എസ്.ജി സംഘത്തോട് അനുമതി വാങ്ങിയതിനു ശേഷമായിരുന്നു തലപ്പാവ് അണിയിക്കല്‍. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്കിലെ പാസ്്പോര്‍ട്ട് ഓഫീസിന്റെ മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സന്തോഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പുതിയ സംഭവം.
Comments