തിരുവനന്തപുരം: അവസരവാദ സമീപനങ്ങളിലൂടെ മറ്റു കക്ഷികളില്‍ നിന്ന് ആളെക്കൂട്ടാനാണു സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. സി.പി.എം എത്ര പ്രലോഭിപ്പിച്ചാലും ആളുകള്‍ കൂടെപ്പോവില്ല. യു.ഡി.എഫിന്‍െറ നെടുംതൂണുകളിലൊന്നാണ് കെ.എം. മാണി. അദ്ദേഹത്തിന് മുന്നണിയില്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. പ്രലോഭനങ്ങളില്‍ വീണ് സി.പി.എമ്മിനൊപ്പം പോയവരുടെ അനുഭവം നമ്മുടെ മുന്പിലുണ്ടല്ലോയെന്നും സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments