ഗുജറാത്തിലെ വഡോദരയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം പടരാതിരിക്കാന്‍ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ് എം എസ് സേവനങ്ങള്‍ നിരോധിച്ചു. 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഹിന്ദു - മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചിരുന്നു. പ്രശ്നം വഷളായതോടെ സ്ഥലത്ത് അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയാണ് ഇവിടെ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കുന്ന ചിത്രം പ്രചരിച്ചതാണ് സംഘര്‍ഷത്തിന് കാരണം.
Comments