സച്ചിന് ടെണ്ടുല്കര് കൊച്ചിയി ലെത്തി. രാവിലെ 7.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സചിന് വൈകുന്നേരം മൂന്നിന് ക്രൗണ്‍പ്ളാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ജഴ്സിയും ഒൗദ്യോഗിക ഗാനവും പുറത്തിറക്കും. ടീമിലെ 27 കളിക്കാരും സഹ ഉടമയായ പ്രസാദ് വി. പൊട്ലൂരിയും കെ.എഫ്.എ ഭാരവാഹികളും പങ്കടെുക്കുന്ന ചടങ്ങിലാവും ജഴ്സി പുറത്തിറക്കുന്നത്.ബ്രസീല്‍ ഫുട്ബാള്‍ ടീമിന്‍െറ നിറമായ മഞ്ഞയില്‍ നീല കൂടി ചേര്‍ത്താണ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ ജഴ്സി ഒരുങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസത്തെ പരിചയപ്പെടുന്നതിന്െറ സന്തോഷത്തിലാണ് ടീം അംഗങ്ങളും.
Comments