ഒരു വര്‍ഷം ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 9 ആയി കുറക്കാനുള്ള ശുപാര്‍ശ ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് കൈമാറി. സബ്സിഡി ചെലവ് കൂടിയതാണ് ഇതിന് കാരണമായി ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.ഈ വര്‍ഷത്തോടെ ഗ്യാസിന്‍്റെ സബ്സിഡി ഇനത്തിലുള്ള തുക 30 ശതമാനം വര്‍ധിച്ച് 60,000 കോടി രൂപയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാന നഷ്ടം മറികടക്കുകയാണ് ഉദ്ദേശമെന്നും ധനമന്ത്രാലയം പറയുന്നു. യു.പി.എ സര്‍ക്കാരിന്‍്റെ കാലത്ത് രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദ്ധപ്രകാരമാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 9 ല്‍ നിന്നു 12 ആയി ഉയര്‍ത്തിയത്. ഈ തീരുമാനം യു.പി.എ സംബന്ധിച്ച് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായിരുന്നില്ല. സബ്ഡിസി സിലിണ്ടറുടെ എണ്ണം വെട്ടിക്കുറക്കുന്നതിനൊപ്പം കരിഞ്ചന്തയും നിയന്ത്രിക്കണമെന്ന് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
Comments