ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഒ. പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ഒരുമണിക്ക് തമിഴ്നാട് സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. എ.ഐ.എ.ഡി.എം.കെ നേതാക്കളും എം.എല്‍.എമാരും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. മറ്റു മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്തിട്ടുണ്ട്. സത്യപ്രതിഞ്ജക്കിടെ പനീര്‍ശെല്‍വം പല തവണ വിതുമ്പി. ഇത് കണ്ട് മന്ത്രിമാരും എം.എല്‍.എമാരുമടക്കമുള്ളവരും കരഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ പ്രത്യേക കോടതി തടവുശിക്ഷക്ക് വിധിച്ച സാഹചര്യത്തിലാണ് മന്ത്രിസഭയിലെ രണ്ടാമനും വിശ്വസ്തനുമായ പനീര്‍ശെല്‍വം പിന്‍ഗാമിയാകുന്നത്. ജയലളിത മന്ത്രിസഭയില്‍ ധനം, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പനീര്‍ശെല്‍വം രണ്ടാം തവണയാണ് സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്.
Comments