ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്കക്ക് വെള്ളി മെഡല്‍. ട്രാക്കിലുടനീളം ഒന്നാമതായി മുന്നേറിയ ടിന്റുവിനെ അവസാന നിമിഷങ്ങളില്‍ കസാക്കിസ്ഥാന്‍ താരം മാര്‍ഗറീറ്റ മുഖഷേവ മറി കടക്കുകയായിരുന്നു.
1:59:19 മിനിറ്റില്‍ ഓടിയത്തെിയ ടിന്റു സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചൈനീസ് താരത്തിനാണ് മൂന്നാം സ്ഥാനം. രണ്ടു മിനിറ്റില്‍ താഴെ മികച്ച സമയം കുറിക്കാനായെന്നും മെഡല്‍ നേടിയതില്‍ സന്തോഷമുണ്ടെന്നും ടിന്റു പ്രതികരിച്ചു. ടിന്റുവിനൊപ്പം ഫൈനലില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സുഷമ ദേവി നാലാമതായി ഫിനിഷ് ചെയ്തു.
Comments