വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ ഭാരത് മിഷന് തുടക്കമായി. രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഡൽഹി രാജ്പഥില്‍ വാൽമീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയാക്കി. ഗാന്ധി ഏറെക്കാലം താമസിച്ച സ്ഥലമാണ് വാൽമീകീ സദൻ. ശുചിത്വം പാലിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗരെൻറയും ഉത്തരവാദിത്തമാണ്. ശുചിത്വഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ സ്വപ്നം നിറവേറി, എന്നാല്‍ ശുചിത്വ ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല. ഇതിനായാണ് ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോദി പറഞ്ഞു. ശുചിത്വ യജ്ഞത്തിെൻറ പ്രചാരണത്തിനായി ഒമ്പതു പ്രമുഖരെ പ്രധാനമന്ത്രി വെല്ലുവിളിച്ചു.ക്രിക്കറ്റ് താരം സചിന്, ശശി തരൂര്‍, ബാബാ രാംദേവ്, പ്രിയങ്ക ചോപ്ര, അനില്‍ അംബാനി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.
Comments