മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ പുതിയ ഹര്‍ജി നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം കേരളം അനധികൃതമായി നിര്‍മിക്കുന്ന പാര്‍ക്കിങ് ഗ്രൗണ്ടിെൻറ നിര്‍മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
1866-ലെ പാട്ടക്കരാര്‍ പ്രകാരം തമിഴ്നാടിനു കിട്ടിയ ഭൂമിയിലാണ് കേരളം പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നതെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നു. അനധികൃത നിര്‍മാണപ്രവര്‍ത്തനം ശ്രദ്ധയില്‍പെടുത്തിയിട്ടും പിന്മാറാന് കേരള സര്‍ക്കാര്‍ തയാറായില്ലെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും തമിഴ്നാട് ആരോപിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനു സമീപമാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിർമിക്കുന്നത്
Comments