ഗാന്ധിജയന്തിദിനത്തില്‍ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളും പാര്‍ട്ടി ചിഹ്നമായ ചൂലെടുത്തു. രാവിലെ തന്നെ എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം ശുചീകരണയജ്ഞം ആരംഭിച്ച കേജരിവാള്‍ റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുള്ള തെരുവുകള്‍ വൃത്തിയാക്കി.
ബിആര്‍ ക്യാംപില്‍ പോയ കേജരിവാള്‍ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നു. ശുചീകരണയജ്ഞത്തിനു ശേഷം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും നേതാക്കള്‍ സമയം കണെ്ടത്തി.ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോടും എഎപി ആഹ്വാനം ചെയ്തിരുന്നു.
Comments