അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജയിലില്‍ 'സുഖചികിത്സ' നല്‍കുന്നവെന്ന ആരോപണത്തിന് മറുപടിയുമായി ജയില്‍ ഡിജിപി പി.എം. ജയ്സിംഹ രംഗത്ത്. സാധാരണ തടവുകാരില്‍ നിന്നു വ്യത്യസ്തമായി യാതൊരു വിഐപി ശുശ്രൂഷ ജയലളിതയ്ക്കു നല്‍കുന്നില്ല. സാധാരണ തടവുകാര്‍ക്ക് കൊടുക്കുന്ന അതേ പരിഗണന തന്നെയാണ് ജയലളിതയ്ക്കും നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ അധികൃതരോട് വളരെ വിനയപൂര്‍വ്വമാണ് ജയലളിത പെരുമാറുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുമ്പ് കട്ടില് വേണമെന്ന അഭ്യര്‍ഥന മാത്രമാണ് അധികൃതര്‍ക്ക് മുമ്പില്‍ വെച്ചത്. ജയിലില്‍ സാധാരണ ഭക്ഷണമാണ് കഴിക്കുന്നത്.
Comments