ആര്.എസ്.എസ് സര് സംഘ ചാലക് മോഹന്‍ ഭഗവത് പ്രവര്‍ത്തകര്‍ക്കുവേണ്ടി നാഗ്പുരിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ പ്രസംഗം ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്തത് വിവാദമാകുന്നു. സംഘടനയുടെ വീക്ഷണവും പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള മാര്ഗ്ഗദര്ശവും നല്കുന്ന ഇത്തരമൊരു പരിപാടി ആദ്യമായാണ് പരിപാടി ദൂദരര്ശന് സംപ്രേഷണം ചെയ്യുന്നത്.മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പാര്‍ട്ടിയുടെ സൈദ്ധാന്തിക മാര്‍ഗ്ഗദര്‍ശിയായ ആര്.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് പര്യടനത്തിനു ലഭിച്ച സ്വീകാര്യതയെ മോഹന്‍ ഭഗവത് പ്രസംഗത്തില്‍ അഭിനന്ദിച്ചു. മംഗള്‍യാന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരേയും ഏഷ്യന്‍ ഗെയിംസില്‍ വിജയികളായവരേയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരുടേയും വിശ്വാസങ്ങളും മൈത്രിയും സഹകരണവും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഹൈന്ദവ സംസ്കാരത്തിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.
Comments