ബംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ പുതിയ സെല്ലിലേക്ക് മാറ്റി. പരപ്പന അഗ്രഹാരയിലെ വനിതാ തടവുകാരെ പാര്‍പ്പിക്കുന്ന ബാരക്കിലെ ഒന്നാംനിലയിലെ സെല്ലിലേക്കാണ് ജയലളിതയെ മാറ്റിയത്. തനിച്ച് താമസിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജയില്‍ അധികൃതരുടെ നടപടി.
തമിഴ് ചാനലുകള്‍ ലഭ്യമാകുന്ന ടിവിയും എയര്‍ കൂളറും സെല്ലില്‍ സ്ഥാപിച്ചിട്ടുണ്ട്. തമിഴ് വാരികകളും പഴങ്ങളും ലെമണ്‍ റൈസും തൈരും പുറത്തു നിന്ന് ജയിലില്‍ എത്തിക്കും. ഇളനീര്, പാല്, ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങളും മുറിയില്‍ എത്തിക്കാറുണ്ട്.രാവിലെയുള്ള പതിവ് നടത്തം സുരക്ഷാ കാരണങ്ങളാല്‍ ജയലളിത ഒളിവാക്കിയിട്ടുണ്ട്.
Comments