ചെന്നൈ: ശുചീകരണം പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനമല്ല, പൊതുപ്രവര്‍ത്തനമാണെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്ഹാസന്. ശുചീരണ യജ്ഞത്തിന് തന്നെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയിലാണ് കമല്ഹാസന് നിലപാട് വ്യക്തമാക്കിയത്.
‘കഴിഞ്ഞ 20 വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിനായി ആരാധകരുടെ സഹായത്തോടെ സാമൂഹിക സേവന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനസമ്പര്‍ക്ക(പബ്ലിക് റിലേഷന്‍) പരിപാടിയല്ല. ഞാന്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത് പൊതു പ്രവര്‍ത്തനമാണ്.’ –യുട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയില്‍ കമല്‍ ഹാസന് വ്യക്തമാക്കി
ഒമ്പത് പേരില്‍ തന്നെയും ഉള്‍പ്പെടുത്തിയതിന് മോദിക്ക് കമല്‍ ഹാസന് നന്ദി പറഞ്ഞു. പുതിയ കര്ത്തവ്യത്തിന് നിയോഗിക്കപ്പെട്ടതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍െറ ഒപ്പം ക്ഷണിക്കപ്പെട്ടവരും ഇത്തരത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ്. കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പ്രധാനമന്ത്രിയുടെ ക്ഷണത്തെ കാണുന്നതെന്നും കമല്‍ ഹാസന് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനമായതിനാല്‍ ഒമ്പതിനു പകരം ഒമ്പത് ദശലക്ഷം പേരെ ഞാന്‍ ഇതിലേക്ക് ക്ഷണിക്കുകയാണെന്നും കമല്‍ ഹാസന് വ്യക്തമാക്കി.
Comments