ഡല്‍ഹി സന്ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കാന്‍ എത്താത്ത സംഭവത്തില്‍ വിശദീകരണം തേടി. കേരള ഹൗസ് റെസിഡന്റ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ വിളിച്ചു വരുത്തിയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. അസൗകര്യമുള്ളതു കൊണ്ടാണ് സ്വീകരിക്കുവാന്‍ എത്താതിരുന്നതെന്ന് ഗ്യാനേഷ്കുമാര്‍ അറിയിച്ചു. തുടര്‍ന്ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശിക്കുകയായിരുന്നു.
പ്രോട്ടോകോള്‍ പ്രകാരം റെസിഡന്റ് കമീഷണറുടെ അഭാവത്തില്‍ അസിസ്റ്റന്റ് റെസിഡന്റ് കമീഷണറാണ് ഗവര്‍ണറെ സ്വീകരിക്കാന്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ചുമതലയിലായതിനാലാണ് അസിസ്റ്റന്റ് റെസിഡന്റ് കമീഷണര്‍ സ്വീകരിക്കാന്‍ എത്താതിരുന്നതെന്ന് അധികൃതര്‍ ഗവര്‍ണറെ അറിയിച്ചു.
Comments