അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ ആര് എസ് പുര സെക്ടറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. പാക് സൈന്യം 20 തവണ മോര്‍ട്ടാര്‍ ആക്രമണം നടത്തി. ദേവിഗഡ് ജില്ലയിലെ ഒരുവീട് ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം ഈമാസം ആദ്യംമുതല്‍ ആക്രമണം നടത്തുന്നുണ്ട്. വെള്ളിയാഴ്ച നടത്തിയ വെടിവെപ്പില്‍ പൂഞ്ച് ജില്ലയില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments