രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍ ഇല്ലെന്ന് വി.എസ്
Text Size
Story Dated: Saturday, October 04, 2014 02:14 hrs UTC
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്. രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍ ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ രാജകുടുംബത്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് മുട്ടുവിറക്കുകയാണ്. രാജകുടുംബത്തെ അവിശ്വസിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്നും വി.എസ് പറഞ്ഞു. പത്മനാഭ ടെമ്പിള്‍ എംപ്ളോയീസ് യൂണിയന് കുടുംബ സംഗമം തിരുവനന്തുപരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments