തൊടുപുഴ: ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെ പെരുമാറിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നേര്യമംഗലത്ത് തന്നെ തടഞ്ഞതിനെക്കുറിച്ച് പ്രതികരിക്കവെയാണ് തിരുവഞ്ചൂരിന്‍െറ പരാമര്‍ശം. എം.പി ക്ക് ചേര്‍ന്ന പെരുമാറ്റമല്ല ജോയ്സിന്‍െറ ഭാഗത്തുനിന്നുണ്ടായത്. പുത്തനച്ചിയുടെ ആവേശമാണ് ജോയ്സ് കാണിക്കുന്നത്. കലുങ്ക് പൊളിച്ചുമാറ്റിയ വിഷയത്തില്‍ തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നേയുള്ളൂ. സി.പി.എം നേതാക്കള്‍ പോലും പോസിറ്റീവായാണ് പെരുമാറിയത്. സ്ഥലത്ത് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
നേര്യമംഗലത്ത് കുറത്തിക്കുടി^എളംപ്ളാശ്ശേരി റോഡിലെ പൊളിച്ചുമാറ്റിയ കലുങ്ക് സന്ദര്‍ശിക്കാനെത്തിയ തിരുവഞ്ചൂരിനെ ജോയ്സ് ജോര്‍ജിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. മന്ത്രിയുടെ നേരെ കയ്യേറ്റശ്രമവുമുണ്ടായി. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
Comments