അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ധര്, സോജിയാന്‍ സെക്ടറുകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്നു രാവിലെ പാക് വെടിവയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അഞ്ചു ദിവസത്തിനിടെ ഇതു പത്താം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ച് ജില്ലയിലെ സാബിജാന്, മാന്‍ഡി സെക്ടറുകള്‍ക്കു നേരെ വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും നാലു ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments