ഇടുക്കി മാമലക്കണ്ടത്തില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ജോയ്സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തു. ജോയ്സ് ജോര്‍ജ് എംപിക്കും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. അടിമാലി സി.ഐ ജിനദേവനാണ് അന്വേഷണത്തിന്റെ ചുമതല.
മലയോര ഹൈവേയിലെ കലുങ്കുകള്‍ വനം വകുപ്പ് പൊളിച്ചുകളഞ്ഞു എന്ന പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കാനെത്തിയ തിരുവഞ്ചൂരിന്റെ വാഹനം ഇടുക്കി മാമലക്കണ്ടത്ത് ജോയ്സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
Comments