സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് പിന്തുണയുമായി പാക് താലിബാന് രംഗത്ത്. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് പാക് താലിബാന് വക്താവ് ഷഹീദുള്ള ഷഹീദ് ഐ.എസ് ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഐ എസ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നുവെന്നും സുഖത്തിലും ദു:ഖത്തിലും പാക് താലിബാന് ഒപ്പമുണ്ടാവുമെന്നും സന്ദേശത്തില്‍ പറയുന്നു.ഇസ്ലാമിക് സ്റ്റേറ്റിന്റെയും തങ്ങളുടെയും ശത്രുക്കള്‍ ഒന്നുതന്നെയാണെന്ന് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും ഐ.എസ് ഭീകരര്‍ക്ക് പാക് താലിബാന് സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments