മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ശിവസേനയെ വിമര്‍ശിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയോട് ബഹുമാനം ഉള്ളതിനാലാണ് ഇതെന്നും മോദി പറഞ്ഞു. ബാല്‍ താക്കറെ മരിച്ച ശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലനിന്ന നേതാവായിരുന്നു അദ്ദേഹമെന്നും മോദി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ സാംഗിലില് തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
Comments