അറ്റകുറ്റപ്പണി നടത്തിയ കാലടി ശ്രീശങ്കര പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനെത്തിയ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രതിഷേധം. പാലം പണി 16 ദിവസം അകാരണമായി നീട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പൊലീസുകാരുടെ സഹായത്തോടെ ഏറെ പാടുപെട്ടാണ് മന്ത്രി പാലത്തിന് സമീപമെത്തിയത്. മന്ത്രിയെ തടയാന്‍ ശ്രമിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി.അതേസമയം, മൂന്നുതവണ പാലം തുറന്നുകൊടുക്കുന്ന രംഗത്തിനും നാട്ടുകാര്‍ സാക്ഷ്യം വഹിച്ചു. മന്ത്രി എത്തുന്നതിന് മുമ്പ് ബി.ജെ.പി പ്രവര്‍ത്തകര്‍ പാലത്തിന്‍െറ ജനകീയ ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നീട് ഇബ്രാഹിംകുഞ്ഞ് പാലം ഒൗദ്യോഗികമായി തുറന്നുകൊടുത്തു. മന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ ജോയ് തെറ്റയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലത്തിന്‍െറ കാലടി ഭാഗത്ത് സമാന്തര ഉദ്ഘാടനവും നടന്നു.അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് തിരിഞ്ഞുനോക്കാതെ ഉദ്ഘാടനത്തിനായി മാത്രം മന്ത്രിയുടെ ആവശ്യമില്ലെന്നാണ് ബി.ജെ.പി പറയുന്നത്. മന്ത്രിക്കെതിരെ പ്രതിഷേധം മുന്നില്‍ക്കണ്ട് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.
Comments