കശ്മീര്‍ അതിര്‍ത്തിയില്‍ പലയിടത്തായി 2,000-ത്തോളം പാകിസ്താന് ഭീകരര്‍ തമ്പിടച്ചിരിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറ്റത്തിനുള്ള അവസരത്തിനായി ഇവര്‍ കാത്തിരിക്കുകയാണ്. ശൈത്യകാലത്തിന് മുമ്പ് ഇവരെ ഇന്ത്യയിലേക്ക് കടത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനാണ് ഐ.എസ്.ഐയുടെ ശ്രമം. പാക് അധിനിവേശ കശ്മീരിലെ പരീശീലനകേന്ദ്രങ്ങളില് നിന്ന് പുറത്തിറങ്ങിയ ഭീകരരുടെ പക്കല്‍ മാരകായുധങ്ങളും ഷെല്ലുകളുമുണ്ട്. പൂഞ്ച്, ഗുല്‍മാര്‍ഗ്, മെന്ധാര് സെക്ടറുകളിലാണ് ഇവരിലധികം പേരും ഒളിച്ചുതാമസിക്കുന്നത്. ഒരുമാസത്തിനകം ആയിരത്തിലധികം ഭീകരരാണ് അതിര്‍ത്തിയിലെത്തിയിരിക്കുന്നത്. പാകിസ്താന് പട്ടാളത്തിന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട്, കശ്മീര്‍ താഴ്വരയില് സുരക്ഷ ശക്തമാക്കാനാണ് ഇന്റലിന്‍സ് നിര്‍ദ്ദേശം.
Comments